മാപ്പിളപ്പാട്ട് തറവാട്ടിലെ കാരണവര്‍ വടകര സ്വദേശി എം.കുഞ്ഞിമൂസ അന്തരിച്ചു. 91 വയസായിരുന്നു. ഗായകന്‍, സംഗീത സംവിധായകന്‍ എന്നിങ്ങനെ തിളങ്ങിയ അദ്ദേഹം ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് വിടപറഞ്ഞത്. ഗായകന്‍ താജുദീന്‍ വടകര മകനാണ്.

ഏഴ് പതിറ്റാണ്ടിലേറെകാലം മാപ്പിളപാട്ട്, ലളിതഗാനം, ഗാനരചയിതാവ്, ഗായകന്‍, സംഗീതജ്ഞന്‍ എന്നീ നിലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും ആകാശവാണി കോഴിക്കോട് നിലയം പ്രത്യേക ക്ഷണിതാവുമാണ്.