ടൈറ്റാനിയം അഴിമതിക്ക് പിന്നാലെ പാലാരിവട്ടവും; ആയുസ്സ് വിഴുങ്ങിയ ആര്‍ത്തി; കുരുക്ക് മുറുകും

മുപ്പത്തൊമ്പത് കോടിയുടെ പാലാരിവട്ടം പാലം പൊളിച്ചുപണിയാന്‍ തീരുമാനിച്ചതോടെ ടൈറ്റാനിയം അഴിമതിക്കു പിന്നാലെ യുഡിഎഫ് നേതൃത്വം ഒരിക്കല്‍ക്കൂടി പ്രതിക്കൂട്ടില്‍ കയറുകയാണ്.

ടൈറ്റാനിയം അഴിമതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ വ്യവസായമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് എന്നിവരാണ് ആരോപണവിധേയര്‍.

പാലാരിവട്ടം നിര്‍മാണ അഴിമതിയുടെ വ്യാപ്തി ഉദ്യോഗസ്ഥതലത്തില്‍നിന്ന് രാഷ്ട്രീയതലത്തിലേക്ക് മാറുന്നതിന്റെ സൂചനയും പുറത്തുവന്നിട്ടുണ്ട്.

കേരളം കണ്ട ഏറ്റവും വലിയ നിര്‍മാണ അഴിമതികളിലൊന്നാണ് പാലാരിവട്ടം പാലംനിര്‍മാണത്തില്‍ അരങ്ങേറിയത്.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്തുമന്ത്രിയും ആയിരുന്ന വേളയിലാണ് ഇപ്പോള്‍ പൊളിച്ചടുക്കല്‍ അനിവാര്യമാക്കിയ ഈ നിര്‍മാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here