‘ചുംബന സീന്‍ റിഹേഴ്‌സല്‍ ചെയ്യാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

സിനിമയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് ബോളിവുഡ് നടി സറീന്‍ ഖാന്‍. തന്റെ സിനിമാ ജീവിതത്തിന്റെ തുടക്ക കാലഘട്ടത്തില്‍ കാസ്റ്റിംഗ് കൗച്ച് നേരിട്ടിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തി.

സിനിമയിലുള്ള പലരും തന്നെ ലൈംഗിക താല്‍പ്പര്യങ്ങളോടെ സമീപിച്ചിട്ടുണ്ടെന്നും പ്രമുഖ സംവിധായകന്‍ ഒരു ചുംബനരംഗം റിഹേഴ്‌സ് ചെയ്യണമെന്ന് തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് പേടിപ്പെടുത്തുന്ന അനുഭവമായിരുന്നെന്നും സറീന്‍ ഖാന്‍ പറയുന്നു.

‘സംവിധായകന്റെ കൂടെ ഒരു ചുംബന സീന്‍ റിഹേഴ്‌സല്‍ ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ആ സമയം ഞാന്‍ സിനിമയില്‍ എത്തിയിട്ടേയുള്ളൂ. എന്തു തടസ്സമായി തോന്നിയാലും അതിനെയെല്ലാം പറത്തിക്കളയണമെന്ന് അയാള്‍ പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടേയിരുന്നു. ഞാനത് നിഷേധിച്ചു. ഒരു ചുംബന റിഹേസലും ഞാന്‍ ചെയ്തില്ല.’- സറീന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here