പരീക്ഷാചോദ്യം മലയാളത്തിലും നല്‍കുന്നതിന് പിഎസ്സിയെകൊണ്ട് തീരുമാനമെടുപ്പിക്കാനായത് ഭാഷാനയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിലെ ആര്‍ജവം.

എല്ലാ പരീക്ഷകളും പൊടുന്നനെ മലയാളത്തിലാക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടാണ് പിഎസ്സി ചൂണ്ടിക്കാട്ടിയത്.

ഇക്കാര്യങ്ങളടക്കം ചര്‍ച്ചചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശ്നപരിഹാരത്തിന് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കി.

പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിച്ചാല്‍ ഏത് പരീക്ഷയും മലയാളത്തില്‍ നടത്താന്‍ പിഎസ്സിക്ക് സന്തോഷമേയുള്ളൂവെന്ന് ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ വ്യക്തമാക്കുകയുംചെയ്തു.

പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആവശ്യം ഉയര്‍ത്തി ഐക്യമലയാള പ്രസ്ഥാനം സമരത്തിലേക്ക് നീങ്ങിയപ്പോള്‍തന്നെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിരുന്നു.