രാജ്യത്തെ ഒരുമിപ്പിക്കുന്ന ഭാഷ ഉണ്ടാകണമെന്നും ഒരു രാജ്യം, ഒരു ഭാഷ എന്ന മുദ്രാവാക്യമുയര്‍ത്തിയും രംഗത്തെത്തിയ കേന്ദ്ര കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ തള്ളുന്ന നിലപാടുമായി കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി എസ് യദ്യൂരപ്പ.

കര്‍ണാടകത്തെ സംബന്ധിച്ചിടത്തോളം കന്നഡയാണ് പ്രധാന ഭാഷയെന്ന് പറഞ്ഞ അദ്ദേഹം, ഒരിക്കലും അതിന്റെ പ്രാധാന്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും വ്യകതമാക്കുന്നു.

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലായിരുന്നു ദക്ഷിണേന്ത്യയിലെ ഏക ബിജെപി മുഖ്യമന്ത്രി പാര്‍ട്ടി അധ്യക്ഷന്റെ നിലപാടിനെതിരെ രംഗത്തെത്തിയത്.

നമ്മുടെ രാജ്യത്തെ എല്ലാ ഔദ്യോഗിക ഭാഷകളും തുല്യമാണ്. എന്നിരുന്നാലും, കര്‍ണാടകത്തെ സംബന്ധിച്ചിടത്തോളം കന്നഡയാണ് പ്രധാന ഭാഷ.

ഞങ്ങള്‍ ഒരിക്കലും അതിന്റെ പ്രാധാന്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല, കന്നഡ ഭാഷയെയും സംസ്ഥാനത്തിന്റെ സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്’. എന്നായിരുന്നു യദ്യൂരപ്പയുടെ നിലപാട്.