
തിരഞ്ഞെടുപ്പ് ട്രെന്റിന് അനുസരിച്ച് രാഷ്ട്രീയ കൂടുമാറ്റങ്ങള്‍ പതിവാണ്. ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് തന്നെ നിരവധി നേതാക്കള്‍ ബിജെപിയിലേക്കും കോണ്‍ഗ്രസിലേക്കുമെല്ലാം ഇത്തരത്തില്‍ ചേക്കേറിയിരുന്നു.
ഈ വര്‍ഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലും പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ മറുകണ്ടം ചാടുന്നുണ്ട്.
ഇപ്പോള്‍ കര്‍ണാടകയ്ക്കും ഗോവയ്ക്കും പിറകേ രാജസ്ഥാനിലും എംഎല്‍എമാര്‍ കൂട്ടത്തോടെ കൂറുമാറിയിരിക്കുകയാണ്.
നിയമസഭയിലെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ആറ് എംഎല്‍എമാരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
തങ്ങള്‍ കോണ്‍ഗ്രസില്‍ ലയിക്കുകയാണെന്ന് കാണിച്ച് ആറ് ബിഎസ്പി എംഎല്‍എമാരും കൂടി ഇന്നലെ രാജസ്ഥാന്‍ സ്പീക്കര്‍ക്ക് സിപി ജോഷിക്ക് കത്ത് നല്‍കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here