പി വി സിന്ധുവിനെ കല്യാണം കഴിക്കണമെന്ന് എഴുപതുകാരന്‍; തട്ടിക്കൊണ്ടുപൊയി വിവാഹം കഴിക്കുമെന്നും ഭീഷണി

ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിനെ വിവാഹം ചെയ്യണമെന്ന ആഗ്രഹവുമായി എഴുപതുകാരന്‍.

കല്യാണ ഒരുക്കങ്ങള്‍ നടത്തിയില്ലെങ്കില്‍ സിന്ധുവിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കേണ്ടിവരുമെന്നും തമിഴ്‌നാട്ടിലെ രാമനാഥപുരം സ്വദേശിയായ മലൈസാമി ജില്ലാ കളക്ടര്‍ക്ക് നല്‍കിയ കത്തില്‍ ഭീഷണിപ്പെടുത്തി.

24-കാരിയായ സിന്ധുവിന്റെയും തന്റെയും ചിത്രം ഒട്ടിച്ച അപേക്ഷയുമായാണ്
മലൈസ്വാമി ചെന്നൈ ജില്ലാ കളക്ടറുടെ പ്രതിവാര പരാതിപരിഹാര ജനസമ്പര്‍ക്ക പരിപാടിക്കെത്തിയത്.

സിന്ധുവിന്റെ കരിയര്‍ നേട്ടങ്ങള്‍ കണ്ടാണ് പ്രണയം തോന്നിയതെന്നും ഇതോടെ ജീവിത പങ്കാളിയാക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും മലൈസ്വാമി വ്യക്തമാക്കി.

യഥാര്‍ത്ഥത്തില്‍ തനിക്ക് 16 വയസ് മാത്രമേയുള്ളൂവെന്നും 2004 ഏപ്രില്‍ നാലിനാണ് താന്‍ ജനിച്ചതെന്നും മലൈസ്വാമി അവകാശപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here