ദില്ലി: തടങ്കലിലാക്കാന്‍ കശ്മീര്‍ ജനത തീവ്രവാദികളോ വിദേശികളോ അല്ലെന്ന് ജമ്മു കശ്മീരിലെ സിപിഐഎം എം.എല്‍.എ യൂസഫ് തരിഗാമി. ജമ്മു കശ്മീര്‍ ഇപ്പോഴും ജയിലാണന്ന് തരിഗാമി ചൂണ്ടികാട്ടി.

എല്ലാം പൂര്‍ത്തിയാക്കി കശ്മീരിലേയ്ക്ക് മടങ്ങിപ്പോകുന്നതിന് മുമ്പാണ് യൂസഫ് തരിഗാമി എകെജി ഭവനില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടത്. കാശ്മീരിന്റെ ഇപ്പോഴത്തെ അവസ്ഥ വിശദീകരിച്ച തരിഗാമി പലപ്പോഴും വികാരാധീനായി. കാശ്മീരികള്‍ക്കും അവകാശമുണ്ട്.
പ്രത്യേക അവകാശം എടുത്ത് കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിനെ ജയിലാക്കി. എല്ലാം ബന്ധനത്തിലാണ്. കശ്മീരിനെകുറിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞതിനൊന്നും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലെന്നും തരിഗാമി ചൂണ്ടികാട്ടി. ഉടന്‍ തന്നെ കശ്മീരിലേയ്ക്ക് മടങ്ങിപ്പോകും.

എംഎല്‍എയായ യൂസഫ് തരിഗാമിയെ തടങ്കലിലാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഒപ്പമുണ്ടായിരുന്ന സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.