മലപ്പുറം എടപ്പാളിൽ ഡിവൈഎഫ്‌ഐ നേതാവിനെ ആർഎസ്എസ് സംഘം വെട്ടിപരിക്കേൽപ്പിച്ചു. ഡിവൈഎഫ്ഐ എടപ്പാൾ മേഖല പ്രസിഡന്റ് സന്ദീപിനാണ് വെട്ടേറ്റത്.

വധിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ആക്രമണത്തിൽ സന്ദീപിന്റെ കൈകാലുകൾക്ക് ഗുരുതര പരിക്കുണ്ട്. സന്ദീപ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇത് മൂന്നാം തവണയാണ് സന്ദീപിനെ ആർ എസ് എസ് സംഘം ആക്രമിക്കുന്നത്.

വധശ്രമത്തിന് ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആർ എസ് എസ് അക്രമത്തിനെതിരെ എടപ്പാൾ തട്ടാൻപടിയിൽ ഡി വൈ എഫ് ഐ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.