ഫാദർ കോട്ടൂർ വിദ്യാർത്ഥിനികളുടെ കാലിൽ തുറിച്ചു നോക്കുമായിരുന്നു

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിലെ ഒന്നാം പ്രതിയും കോട്ടയം ബിസിഎം കോളേജിലെ അധ്യാപകനുമായ ഫാ. തോമസ് കോട്ടൂർ ക്ലാസ്സ്‌ എടുക്കുന്ന സമയത്ത് വിദ്യാര്ഥിനികളുടെ രണ്ടു കാലുകളിലും തുറിച്ചുനോക്കുന്നതായി വിദ്യാർത്ഥിനികൾ തന്നോടു പരാതിപ്പെട്ടിട്ടുണ്ടെന്ന് അഭയ കേസിലെ പന്ത്രണ്ടാം സാക്ഷിയും അഭയയുടെ അധ്യാപികയുമായിരുന്ന കോട്ടയം BCM കോളേജിലെ പ്രൊ. KC ത്രേസ്യാമ്മ തിരുവനന്തപുരം CBI കോടതിയിൽ മൊഴി നൽകി.

സിസ്റ്റർ അഭയ മരിച്ച ദിവസം മൃതദേഹം കാണാൻ എത്തിയപ്പോൾ പയസ് ടെൻത് കോൺവെന്റിലെ കിണറിന്റെ സമീപത്ത് ഉണ്ടായിരുന്ന മൃതദേഹം മറച്ചിരുന്ന ബെഡ്ഷീറ്റ് മാറ്റി തന്നെ കാണിച്ചത്, ഒരു കൂസലുമില്ലാതെ, ഫാ. ജോസ് പൂതൃക്കയിൽ ആയിരുന്നുവെന്നു പ്രൊ. ത്രേസ്യാമ്മ കോടതിയിൽ മൊഴി നൽകി. ഫാ. പൂതൃക്കയിൽ ആ സമയത്ത് കോൺവെന്റിലെ ഒരു കാര്യസ്ഥനായി അവിടെ കാര്യങ്ങൾ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നതു താൻ കണ്ടുവെന്നും കോടതിയിൽ മൊഴി നൽകി.

അഭയ കേസിലെ പ്രതികളെ കുറിച്ചു പത്രങ്ങളിൽ വരുന്നതിനു മുൻപു തന്നെ ഫാ. തോമസ് കോട്ടൂരും ഫാ. ജോസ് പൂതൃക്കയിലുമാണ് അഭയയെ കൊന്നതെന്ന് തങ്ങളുടെ കോളേജിലെ അധ്യാപകർ തമ്മിൽ പലപ്പോഴും സംസാരിച്ചിട്ടുണ്ടെന്ന് പ്രൊ. ത്രേസ്യാമ്മ മൊഴി നൽകി.

അഭയ കേസിനെ കുറിച്ചു തങ്ങൾ സംസാരിക്കുമ്പോൾ ആ സമയം തന്നെ ഫാ. പൂതൃക്കയിൽ ഇറങ്ങി പോകുമായിരുന്നുവെന്ന് പ്രൊ. ത്രേസ്യാമ്മ പറഞ്ഞു. അഭയ കേസിനെ കുറിച്ചു പത്രങ്ങളിൽ വാർത്ത വരുമ്പോൾ കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും വായിക്കാതിരിക്കാൻ വേണ്ടി അതിരാവിലെ തന്നെ ആ വാർത്ത വന്ന പേജുകൾ മാത്രം കീറി മാറ്റിയിട്ടായിരുന്നു കോളേജ് ലൈബ്രറിയിൽ പത്രങ്ങൾ സൂക്ഷിച്ചിരുന്നത്.

തന്റെ ക്ലാസ്സിലെ അടക്കവും ഒതുക്കവുമുള്ള ഒരു പാവം വിദ്യാർത്ഥിനിയായിരുന്നു സിസ്റ്റർ അഭയ എന്ന് പ്രൊ. ത്രേസ്യാമ്മ കോടതിയിൽ മൊഴി നൽകി. ഒക്ടോബർ ഒന്നിന് പ്രൊ. ത്രേസ്യാമ്മയെ പ്രതിഭാഗം എതിർ വിസ്താരം നടത്തും.

അഭയ കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവർക്കെതിരെയുള്ള വിചാരണയാണ് തിരുവനന്തപുരം CBI കോടതിയിൽ നടക്കുന്നത്. വിചാരണ ഒക്ടോബർ ഒന്നിന് തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News