മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലായില്‍ എത്തും. 10ന് മേലുകാവുമറ്റം, 4നു കൊല്ലപ്പള്ളി, 5നു പേണ്ടാനംവയല്‍ എന്നിവിടങ്ങളിലെ എല്‍ഡിഎഫ് പൊതുയോഗങ്ങളില്‍ പ്രസംഗിക്കും.

19 നു 10നു മുത്തോലിക്കവല, 4നു പൈക, 6നു കൂരാലി, 20നു രാവിലെ 10നു പനയ്ക്കപ്പാലം, 4നു രാമപുരം, 6നു പാലാ ടൗണ്‍ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലും മുഖ്യമന്ത്രി പ്രസംഗിക്കും.

മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എന്‍സിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി എംഎല്‍എ എന്നിവരും പ്രസംഗിക്കും. മാണി സി കാപ്പന്റെ പര്യടനം ഇന്നു ഭരണങ്ങാനം, മീനച്ചില്‍, എലിക്കുളം പഞ്ചായത്തുകളില്‍ നടക്കും.