ജെഎന്‍യുവില്‍ ഇടത് വിദ്യാര്‍ഥി സഖ്യത്തിന് വന്‍വിജയം; ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം ചൊവ്വാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ഥി സഖ്യം ത്രസിപ്പിക്കുന്ന വിജയം കരസ്ഥമാക്കി. എസ്എഫ്ഐ, ഡിഎസ്എഫ്, ഐസ, എഐഎസ്എഫ് എന്നീ സംഘടനകള്‍ ചേര്‍ന്ന ഇടത് വിദ്യാര്‍ഥി സംഖ്യം നാല് സെന്‍ട്രല്‍ പാനല്‍ പോസ്റ്റുകളിലും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

എസ്എഫ്‌ഐയുടെ ഐഷി ഘോഷ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1185 വോട്ടുകള്‍ക്കാണ് എബിവിപി സ്ഥാനാര്‍ഥിയെ ഐഷി ഘോഷ് പരാജയപ്പെടുത്തിയത്. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സാകേത് മൂണ്‍ (ഡിഎസ്എഫ്) 2030 വോട്ടുകള്‍ക്കാണ് ജയിച്ചത്.

ജനറല്‍ സെക്രട്ടറിയായി സതീഷ് ചന്ദ്രയാദവ്(ഐസ) 1163 വോട്ടുകളുടെ ഭൂരിപക്ഷത്തിനും ജോയിന്റ് സെക്രട്ടറിയായി മുഹമദ് ഡാനിഷ്(എഐഎസ്എഫ്) 1787 വോട്ടുകളുടെ ഭൂരിപക്ഷത്തിനും തെരഞ്ഞെടുക്കപ്പെട്ടു.

നാമനിര്‍ദ്ദേശപത്രിക തള്ളിയത് ചോദ്യംചെയ്ത് എബിവിപി പ്രവര്‍ത്തകന്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് ഫലം പ്രഖ്യാപിക്കുന്നത് ഡല്‍ഹി ഹൈക്കോടതി 17 വരെ തടഞ്ഞിരുന്നു. ഹര്‍ജി കോടതി തള്ളി. ഇതിനെ തുടര്‍ന്ന് ഇലക്ഷന്‍ കമ്മിറ്റി കൗണ്‍സില്‍ സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇലക്ഷന്‍ കമ്മിറ്റിയോട് ഫലം പ്രഖ്യാപിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News