സൗദിയില്‍ കുടുംബവിസയ്ക്ക് നിയന്ത്രണം

കുടുംബ, ബിസിനസ് വിസ കാലപരിധിയില്‍ സൗദി നിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്നു മാസം, ആറു മാസം, രണ്ടു വര്‍ഷം എന്നീ കാലയളവിലേക്ക് കുടുംബ, ബിസിനസ് വിസകള്‍ നല്‍കുന്നത് നിര്‍ത്തി. ഇതിനു പകരം ഒരു മാസ വിസയും ഒരു വര്‍ഷ കാലപരിധിയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയുമാണ് നല്‍കുന്നത്.

മുന്നൂറ് റിയാല്‍ ഫീസോടെ ഫാമിലി, ബിസിനസ് സന്ദര്‍ശക വിസകള്‍ സിംഗിള്‍ എന്‍ട്രിയില്‍ ഒരു മാസവും ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രിയില്‍ മൂന്നു മാസവും താമസിക്കാവുന്ന നിലയിലാണ് നല്‍കുന്നത്.

മൂന്നു മാസത്തിനുശേഷം രാജ്യത്തിനു പുറത്തുപോയി വരണം. സൗദിയിലെത്തിയശേഷം വിസ കാലാവധി നീട്ടാം. 30 ദിവസത്തേക്ക് സന്ദര്‍ശകവിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് 180 ദിവസംവരെ വിസ കാലാവധി നീട്ടാനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News