മരട് ഫ്‌ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഫ്‌ലാറ്റുകള്‍ പൊളിക്കും മുന്‍പ് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് അവശ്യപ്പെട്ടുള്ള ഹര്‍ജി ആണ് കോടതി പരിഗണിക്കാന്‍ വിസമ്മതിച്ചത്. ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ ഉള്ള സമയപരിധി മറ്റന്നാള്‍ അവസാനിക്കും.

അതിനാല്‍ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണം എന്ന് ഹര്‍ജിക്കാരനായ എന്‍ ജി അഭിലാഷിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷന്‍ ആയ ബഞ്ച് ഇത് അംഗീകരിച്ചില്ല. മരട് കേസിലെ പ്രധാന ഹര്ജിക്ക് ഒപ്പം ഈ റിട്ട് ഹര്‍ജിയും അടുത്ത തിങ്കളാഴ്ച ഒരുമിച്ച് പരിഗണിക്കാനാണ് സാധ്യത