സവര്‍ണജാതിക്കാരിയെ പ്രണയിച്ചു; ദലിത് യുവാവിനെ കെട്ടിയിട്ട് ചുട്ടുകൊന്നു; മകന്റെ മരണമറിഞ്ഞ് അമ്മയും മരിച്ചു

സവര്‍ണ സമുദായത്തില്‍പ്പെട്ട യുവതിയെ പ്രണയിച്ചതിന്റെ പേരില്‍ ദലിത് യുവാവിനെ കെട്ടിയിട്ട് ചുട്ടുകൊന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം.23കാരനായ അഭിഷേക് പാല്‍ ആണ് കൊല്ലപ്പെട്ടത്. സവര്‍ണ സമുദായത്തില്‍പ്പെട്ട ശിവാനി ഗുപ്ത എന്ന യുവതിയെ പ്രണയിച്ചതിന്റെ പേരില്‍ യുവതിയുടെ ബന്ധുക്കളാണ് യുവാവിനെ കൊലപ്പെടുത്തിയത്.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ കാണാന്‍ പോകുമ്പോഴാണ് യുവാവിനെ പ്രതികള്‍ ആക്രമിച്ചത്. മകന്‍ കൊല്ലപ്പെട്ടതറിഞ്ഞ് അമ്മ രാംബേട്ടി ഹൃദയാഘാതം മൂലം മരിച്ചു. അമ്മ ചിക്ത്‌സയില്‍ കഴിയുന്ന അതേ ആശുപത്രിയില്‍ തന്നെയാണ് മകനേയും പ്രവേശിപ്പിച്ചത്. പ്രതികളായ അഞ്ച് പേരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാനാണ് കൊല് ചെയ്തത് എന്നാണ് പ്രതികള്‍ പറഞ്ഞത്.

ചിലപ്പോള്‍ കുടുംബത്തിന്റേയും സമുദായത്തിന്റേയും അഭിമാനം സംരക്ഷിക്കാനായി ഇങ്ങനെയൊക്കെ് ചെയ്യേണ്ടി വരും എന്നാണ് രാധേ ഗുപ്ത പൊലീസിനോട് പറഞ്ഞത്. മുഖ്യ പ്രതി രാധേ ഗുപ്തയാണ് ശിവാനിയെ എടുത്തുവളര്‍ത്തിയത്. രാധേ ഗുപേതയുടെ ഭാര്യ ദാലിയും കേസില്‍ പ്രതിയാണ്. ഇരുവരും ശിവാനിയെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായി ആരോപണമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here