പാലാരിവട്ടം പാലം; ഇബ്രാഹിം കുഞ്ഞിന്റെ കുരുക്ക് മുറുകുന്നു

പാലാരിവട്ടം പാലം നിര്‍മിക്കാന്‍ കരാറുകാരന് നിയമവിരുദ്ധ സഹായം നല്‍കിയത് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് നിര്‍ദേശിച്ചിട്ടാണെന്ന് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് ഹൈക്കോടതിയെ അറിയിച്ചു.

മൊബിലൈസേഷന്‍ അഡ്വാന്‍സ് എന്ന പേരില്‍ കരാറുകാരന് നിയമവിരുദ്ധമായി 8.25 കോടി രൂപ മുന്‍കൂര്‍ അനുവദിക്കാന്‍ ഉത്തരവിട്ടത് വി കെ ഇബ്രാഹിംകുഞ്ഞാണ്.

റിമാന്‍ഡില്‍ കഴിയുന്ന സൂരജ് നല്‍കിയ ജാമ്യാപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ജി ബുധനാഴ്ച ജസ്റ്റിസ് പി ഉബൈദ് പരിഗണിക്കും.

മൊബിലൈസേഷന്‍ അഡ്വാന്‍സിന് കരാറുകാരനായ ആര്‍ഡിഎസ് പ്രോജക്ട്സിന്റെ എം ഡി സുമിത് ഗോയല്‍ അപേക്ഷ നല്‍കി.

പൊതുമരാമത്ത് അസിസ്റ്റന്റ് സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി എന്നിവര്‍ക്കും അപേക്ഷ നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News