കശ്മീരില്‍ തടങ്കലില്‍ വച്ചിരിക്കുന്ന രാഷ്ട്രീയ കക്ഷി നേതാക്കളെ ഒന്നര വര്‍ഷത്തിനകം മോചിപ്പിക്കും; വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി

കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് തടങ്കലില്‍ വച്ചിരിക്കുന്ന ജമ്മു കാശ്മീരിലെ രാഷ്ട്രീയ കക്ഷി നേതാക്കളെ ഒന്നര വര്‍ഷത്തിനകം മോചിപ്പിക്കുമെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ (പിഎംഒ) ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് ആണ് ഇക്കാര്യം പറഞ്ഞത്.

18 മാസമാകുന്നതിന് മുമ്പ് ഇവരെ മോചിപ്പിക്കുമെന്നാണ് ജിതേന്ദ്ര സിംഗ് പറഞ്ഞത്. കത്രയില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ജിതേന്ദ്ര സിംഗ്.

മാധ്യമങ്ങള്‍ ഇതിങ്ങനെ ചോദിച്ചുകൊണ്ടിരിക്കുകയാണ്, ഇവരെ എപ്പോള്‍ മോചിപ്പിക്കും എന്ന് പറഞ്ഞുകൊണ്ടാണ് ജിതേന്ദ്ര സിംഗ് ഇക്കാര്യം പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News