
കശ്മീരികള്‍ കേന്ദ്രത്തോട് സ്വര്‍ഗമൊന്നും ആവശ്യപ്പെടുന്നില്ലെന്നും ഒപ്പം ചേര്‍ത്ത് കൊണ്ടുപോകാനാണ് ആവശ്യപ്പെടുന്നതെന്നും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മുഹമദ് യൂസഫ് തരിഗാമി.
പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ തങ്ങള്‍ അപമാനിക്കപ്പെട്ടുവെന്ന തോന്നലാണ് കശ്മീരികള്‍ക്കുള്ളത്. കശ്മീരികള്‍ ചിന്താക്കുഴപ്പത്തിലാകുന്നത് കുഴപ്പം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷം പകരും.
താഴ്വര അശാന്തമാക്കാന്‍ ആഗ്രഹിക്കുന്ന തീവ്രവാദികള്‍ ആഗ്രഹിക്കുന്നത് ഇത്തരമൊരു സാഹചര്യമാണ്. അതിന് വളംവയ്ക്കുകയാണ് കേന്ദ്രം.
വിശ്വാസയോഗ്യമായ ഒരു ചര്‍ച്ചയ്ക്ക് തുടക്കമിടുകയാണ് കേന്ദ്രം ചെയ്യേണ്ടിയിരുന്നത്. മുഫ്തി മുഹമദ് സെയ്ദിന്റെ മരണത്തെ തുടര്‍ന്ന് മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രിയായപ്പോള്‍ ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here