പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് യാത്രക്ക് വ്യോമപാത തുറന്ന് നല്‍കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമനത്തിനാണ് അനുമതി തേടിയത്.

ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനയുള്ള യാത്രക്ക് വേണ്ടിയാണ് അനുമതി തേടിയത്. ഈ മാസം 21നാണ് മോദിയുടെ ന്യൂയോര്‍ക്ക് യാത്ര. എന്നാല്‍ പാക്കിസ്ഥാന്‍ ഇതുവരെ ഇന്ത്യയുടെ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ലെന്ന് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.