
ആലുവ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നിലുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു.ആലുവ സ്വദേശി ചിപ്പിയാണ് മരിച്ചത്.ചിപ്പിയെ കുത്തിയ മണികണ്ഠന്‍ സംഭവസ്ഥലത്ത് നിന്ന് കടന്നു കളഞ്ഞു.ചിപ്പിയുടെ സുഹൃത്തുക്കള്‍ക്കും പരുക്കേറ്റു.
രാവിലെ 8 മണിയോടെയായിരുന്നു സംഭവം. അതെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. ആലുവ സര്‍ക്കാര്‍ ആശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തില്‍ മരുന്നു വാങ്ങാനെത്തിയതായിരുന്നു ചിപ്പിയും സുഹൃത്തുക്കളായ വിശാലും കൃഷ്ണപ്രസാദും.ഈ സമയം ഭാര്യയുടെ ചികിത്സാര്‍ത്ഥം മണികണ്ഠനും ആശുപത്രിയിലെത്തിയിരുന്നു.ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് മണികണ്ഠനും വിശാലും തമ്മില്‍ അടിപിടിയുണ്ടാവുകയും വിശാലിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
തന്നെ മര്‍ദിച്ചതിന്റെ പ്രതികാരം തീര്‍ക്കാനായി ആശുപത്രിക്ക് മുന്നില്‍വെച്ച് മണികണ്ഠന്‍ വിശാലിനെ ആക്രമിച്ചു.ഇതു കണ്ട് ഓടിച്ചെന്ന ചിപ്പിയെയും കൃഷ്ണപ്രസാദിനെയും മണികണ്ഠന്‍ കത്തികൊണ്ട് ആക്രമിച്ചു.നാട്ടുകാര്‍ ഓടിക്കൂടിയതോടെ മണികണ്ഠന്‍ കടന്നുകളയുകയായിരുന്നു.
ഇടതു നെഞ്ചിന് കത്തിക്കുത്തേറ്റ ചിപ്പിയെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.പരിക്കേറ്റ വിശാലും കൃഷ്ണപ്രസാദും ചികിത്സയിലാണ്.അതേ സമയം മണികണ്ഠനു വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here