രാജ്യത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരം തിരുവനന്തപുരത്തിന്

കേന്ദ്ര സര്‍ക്കാരിന്റെ 2017-18 വര്‍ഷത്തെ ദീന്‍ദയാല്‍ ഉപാദ്ധ്യായ പഞ്ചായത്ത് ശാക്തീകരണ്‍ പുരസ്‌കാരം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്. ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കിയ നൂതന പദ്ധതികള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം.എല്ലാവരുടേയും കൂട്ടായ പരിശ്രമമാണ് അവാര്‍ഡ് ലഭിക്കാന്‍ കാരണമായതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ വി കെ മധു പറഞ്ഞു.

ജില്ലാ പഞ്ചായത്ത് നിലവിലെ ഭരണസമിതി ഏറ്റെടുത്ത് നടപ്പിലാക്കിയ നൂതന പദ്ധതികള്‍ ആകെ വിശദമായി വിലയിരുത്തിയ കേന്ദ്ര സംഘം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് അഭിമാനാര്‍ഹമായ ഈ പുരസ്‌കാരം ജില്ലാ പഞ്ചായത്തിനെ തേടിയെത്തിയത്.

ആദ്യമായാണ് കേന്ദ്രസര്‍ക്കാരിന്റെ ഒരു പുരസ്‌ക്കാരം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് ലഭിക്കുന്നത്.അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും എല്ലാവരുടേയും കൂട്ടായ പരിശ്രമമാണ് അവാര്‍ഡ് ലഭിക്കാന്‍ കാരണമായതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ വി കെ മധു പറഞ്ഞു.

നേരത്തെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുള്ള പുരസ്‌ക്കാരം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനും മികച്ച ജനപ്രതിനിധിക്കുള്ള പുരസ്‌ക്കാരം പ്രസിഡന്റ് വി കെ മധുവിനും ലഭിച്ചിരുന്നു.പ്രളയസമയത്ത് 80 ലോഡ് അവശ്യവസ്ഥുക്കള്‍ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്കയച്ച് ജില്ലാ പഞ്ചായത്ത് ശ്രദ്ധനേടിയിരുന്നു.

ജില്ലാ പഞ്ചായത്തിന് പുറമെ മികച്ച ബ്ലോക്ക് പഞ്ചായത്തായി തിരുവനന്തപുരത്തെ നെടുമങ്ങാടും പാലക്കാട്ടെ ശ്രീകൃഷ്ണപുരവും തെരഞ്ഞെടുക്കപെട്ടു. മികച്ച ഗ്രാമ പഞ്ചായത്തകള്‍ക്കുള്ള പുരസ്‌ക്കാരം മലപ്പുറത്തെ മാറഞ്ചേരി, തിരുനാവായ, കൊല്ലം ജില്ലയിലെ ശൂരനാട് നോര്‍ത്ത് പഞ്ചായത്തുകള്‍ക്കും ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here