പാലാ ഉപതിരഞ്ഞെടുപ്പിനുള്ള പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

പാലാ ഉപതിരഞ്ഞെടുപ്പിനുള്ള പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. പ്രിസൈഡിങ് ഓഫിസര്‍ മുതല്‍ 850 ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം.

പാലാ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലായിരുന്നു പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം. രണ്ടുദിവസമായി നടക്കുന്ന ക്ലാസുകളില്‍ പ്രിസൈഡിങ് ഓഫിസര്‍മാര്‍മുതല്‍ 850 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ക്ലാസുകള്‍.

പോളിങ്ങിനൊപ്പം നിയമപരമായ കാര്യങ്ങളിലും ഉദ്യോഗസ്ഥര്‍ക്ക് പരിജ്ഞാനം നല്‍കി. വനിതാ പോളിങ് ബൂത്തില്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം 19നും മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്കുള്ള പരിശീലനം 20നും നടക്കും.

കീഴ്ത്തടിയൂര്‍ സെന്റ് വിന്‍സന്റ് ഇംഗ്ലീഷ് സ്‌കൂളിലെ 125 ാം ബൂത്തിലാണ് വനിതാ ഉദ്യോഗസ്ഥര്‍ മാത്രം ചുമതലയിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News