സജിൻ ബാബുവിന്റെ ഏറ്റവും പുതിയ ചിത്രം ബിരിയാണി ഇറ്റലിയിലെ റോമിൽ നടക്കുന്ന ഇരുപതാമത് ഏഷ്യാറ്റിക്ക് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്തു. ഒക്ടോബർ 3 മുതൽ 9 വരെയാണ് മേള.

അസ്തമയം വരെ, അയാൾ ശശി എന്നീ ചിത്രങ്ങൾക്ക് ശേഷം സജിൻ ബാബു സംവിധാനം ചെയ്യുന്ന മൂന്നാമത് ചിത്രമാണ് ബിരിയാണി.

കടലോരത്തെ വേട്ടയാടപ്പെടുന്ന ഒരു മുസ്ലീം കുടുംബത്തിന്റെ ജീവിത കഥയാണ് ഇതിവൃത്തം. കനി കുസൃതി, ശൈലജ എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ.

ബിരിയാണി ഉൾപ്പെടെ ഏഴ് ചിത്രങ്ങളാണ് ഇറ്റലി മേളയുടെ മത്സര വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ബിരിയാണിയുടെ ആദ്യ പ്രദർശനവുമാണിത്. സംവിധായകനും നിർമാതാവും മേളയിൽ പങ്കെടുക്കും