യൂണിവേഴ്സിറ്റി കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌; 16 നാമനിർദേശ പത്രികകൾ തള്ളി

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ 16 വിദ്യാർഥികളുടെ നാമനിർദ്ദേശ പത്രിക തള്ളി.

സൂക്ഷ്മ പരിശോധന സമിതിയുടെ പരിശോധനയിലാണ്‌ ലിൻഡോ കമ്മിറ്റിയുടെ ചട്ടങ്ങൾ പാലിക്കാതത്തിനാൽ പത്രികൾ തള്ളിയത്‌.

ലഭിച്ച പല പത്രികകളിലും പേര്‌, ജനനതീയ്യതി എന്നിവ തെറ്റായാണ്‌ എഴുതിയിരിക്കുന്നതെന്ന്‌ റിട്ടേർണിങ്‌ ഓഫീസറായ പ്രൊഫ. രഘുനാഥ പിള്ള പറഞ്ഞു.

തെരഞ്ഞടുപ്പിൽ മത്സരിക്കണമെങ്കിൽ 75 ശതമാനം ഹാജർ വേണമെന്നത്‌ ലിൻഡോ കമ്മിറ്റിയുടെ മാനദണ്ഡമാണ്‌. നാമനിർദേശ പത്രിക പലസ്ഥാനാർഥികളും 75 ശതമാനം ഹാജറില്ലാത്തവരാണെന്ന്‌ സൂക്ഷ്‌മ പരിശോധനയിൽ കണ്ടെത്തി. ചില സ്ഥാനാർഥികൾ പിന്താങ്ങുന്നയാളുടെ വിവരങ്ങൾ കൃതയമായി നൽകിയിരുന്നില്ല.

പേര്‌ ജനനതീയ്യതി എന്നിവ തെറ്റിച്ചെഴുതിയ പത്രികളുമുണ്ടായിരുന്നു. ഈ പിഴവുകൾ ചൂണ്ടി കാട്ടിയാണ് 16 പത്രികൾ തള്ളിയതെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്‌എഫ്‌ഐ(2), എഐഎസ്‌എഫ്‌(4), ഫ്രട്ടേർണിറ്റി(4), കെഎസ്‌യു(6) എന്നിങ്ങനെയാണ്‌ പത്രികകൾ തള്ളിയിരിക്കുന്നത്‌. സ്ഥാനാർഥികളുടെ അന്തിമപട്ടിക വ്യാഴാഴ്‌ച പ്രസീദ്ധികരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here