സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രം നടത്താനുള്ള പൂര്‍ണ അധികാരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി നിയമ വ്യവസ്ഥകളില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

ഗര്‍ഭച്ഛിദ്രത്തിനുള്ള സ്ത്രീകളുടെ അവകാശം മാതാവിന്റെ ആരോഗ്യത്തെയും ജനിക്കാനിരിക്കുന്ന കുഞ്ഞിനെ കുറിച്ചുമുള്ള രാജ്യ താല്‍പ്പര്യങ്ങള്‍ക്ക് വിധേയമാണ് എന്ന് വനിതാശിശുക്ഷേമ മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

20 ആഴ്ച്ച വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാമെന്നാണ് നിലവിലെ വ്യവസ്ഥ. ഇത് 26 ആഴ്ച്ചയായി വര്‍ദ്ധിപ്പിക്കണമെന്ന് അടക്കം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.