പരസ്യപ്രചാരണത്തിന് രണ്ടുനാള്‍ മാത്രം; പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍; മുഖ്യമന്ത്രി ഇന്നും പാലായില്‍

പാലാ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണത്തിന് രണ്ടുനാള്‍ മാത്രം. പ്രചാരണം കൊഴുപ്പിച്ച് മുന്നണികളും സ്ഥാനാര്‍ത്ഥികളും. മുഖ്യമന്ത്രി ഇന്ന് മൂന്ന് പൊതുയോഗങ്ങളില്‍ പങ്കെടുക്കും. 21ന് ഗുരുസമാധി ആയതിനാല്‍ 20ന് പരസ്യപ്രചരണം അവസാനിപ്പിക്കാനാണ് മുന്നണികളുടെ തീരുമാനം.

മൂന്നുദിവസം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രി ഇന്ന് മുത്തോലിക്കവല, പൈക, കൂരാലി എന്നിവിടങ്ങളില്‍ ഇടതുസ്ഥാനാര്‍ത്ഥി മാണി സി കാപ്പന് വോട്ട് അഭ്യര്‍ത്ഥിക്കും. സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇന്ന് മണ്ഡലത്തിലുണ്ട്. മന്ത്രിമാരായ എ കെ ബാലന്‍, സി രവീന്ദ്രന്‍, കെ ടി ജലീല്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും ഇടതുസ്ഥാനാര്‍ത്ഥിയ്ക്കായി വോട്ടുതേടും.

യു ഡി എഫ് നേതാക്കളായ ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സി പി ജോണ്‍, ജോണി നെല്ലൂര്‍ തുടങ്ങിയവര്‍ അഡ്വക്കറ്റ് ജോസ് ടോമിനായി ഇന്ന് പ്രചരണത്തിനിറങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News