ആലപ്പുഴ നഗരത്തിന്‍ പൊലീസിനെ വട്ടംചുറ്റിച്ച് തെരുവുനായ്ക്കള്‍. 20 പേരെയാണ് 5 മണികൂറിനുള്ളില്‍ നായ്ക്കള്‍ ഓടി നടന്നു കടിച്ചത്. ഒടുവില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് അക്രമികളായ നായ്ക്കളെ പൊലീസ് പിടികൂടി.

ഇന്നലെ ഉച്ചക്ക് 12 മണിക്കാണ് പൊലീസിനു ആദ്യ കോള്‍ വന്നത.് നഗരത്തില്‍ കല്ലുപാലത്തിനു സമീപം തെരുവുനായ രണ്ടുപേരെ കടിച്ചു. പൊലീസ് കാര്യമാക്കിയില്ല. അരമണിക്കൂറിനു ശേഷം അടുത്ത വിളി. ബോട്ട് ജെട്ടിക്ക് സമീപം രണ്ട്‌പേരെ കുടി നായ കടിച്ചു. ഉടന്‍തന്നെ പോലീസ് നഗരത്തില്‍ ഇറങ്ങി. ഇതിനിടയില്‍ 5 മണിയോടെ 20 പേരെ നായ കടിച്ചു.

ഒടുവില്‍ പൊലീസ് എത്തിയപ്പോള്‍ ഡിസിസി ഓഫീസിനു സമീപമുള്ള പണി പൂര്‍ത്തിയാത്ത മൂന്നുനില കെട്ടിടത്തിനു മുകളില്‍ നായ് സംഘം എത്തിയതായ് വിവരം ലഭിച്ചു. ഉടന്‍ തന്നെ മൃഗഡോക്ടറും, പട്ടിയെ പിടിക്കുന്ന സംഘവും എത്തി. അര മണിക്കൂറിനുള്ളില്‍ ആറംഗ നായ്ക്കളുടെ സംഘം പൊലീസ് പിടിയില്‍ സംഭവം അറിഞ്ഞ് നാട്ടുകാരും റോഡില്‍ തടിച്ചു കൂടി. പട്ടിയെ പിടികൂടിയ സന്തോഷത്തില്‍ പൊലീസും മടങ്ങി .