മോദിക്കായി വ്യോമപാത തുറക്കില്ല; ഇന്ത്യയുടെ ആവശ്യം തള്ളി പാകിസ്ഥാന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനായി വ്യോമപാത ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ നിരാകരിച്ചു. ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ശനിയാഴ്ചയാണ് തിരിക്കുക.

പാക് വ്യോമമേഖലയിലൂടെ കടന്നുപോകാന്‍ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ ആവശ്യം നിരാകരിച്ചതായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി തന്നെ സ്ഥിരീകരിച്ചു. പാകിസ്ഥാന്റെ തീരുമാനം അനുചിതമാണെന്ന് ഇന്ത്യ പ്രതികരിച്ചു.

രാഷ്ട്ര തലവന്‍മാര്‍ക്ക് സഞ്ചാര പാത അനുവദിക്കുന്ന കീഴ്വഴക്കം പാകിസ്ഥാന്‍ രണ്ടാഴ്ചക്കുള്ളില്‍ രണ്ടു തവണയാണ് അനുമതി നിഷേധിച്ചതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

നേരത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഐസ്ലാന്‍ഡ് സന്ദര്‍ശിച്ച ഘട്ടത്തിലും വ്യോമമേഖല വിലക്കിയിരുന്നു. ബാലാക്കോട്ടില്‍ ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനങ്ങളെ വിലക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News