അസമിലേതിനു സമാനമായി രാജ്യവ്യാപകമായി ദേശീയ പൗരത്വപട്ടിക തയ്യാറാക്കി ‘പരദേശികളെ’ പുറത്താക്കാനാണ് കേന്ദ്രനീക്കമെന്ന് സ്ഥിരീകരിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ.ദേശീയ പൗരത്വപട്ടികയില്‍ ഞാന്‍ വിശ്വസിക്കുന്നു.

രാജ്യത്തെ എല്ലാ പൗരരും ഉള്‍പ്പെട്ട ഒറ്റപ്പട്ടിക ഉണ്ടായേതീരൂ. അത് അസമില്‍മാത്രംപോരാ. രാജ്യത്തെമ്പാടും ഞാനത് നടപ്പാക്കും. റാഞ്ചിയില്‍ ഹിന്ദി ദിനപത്രം സംഘടിപ്പിച്ച ചടങ്ങില്‍ അമിത് ഷാ പറഞ്ഞു. തലമുറകളായി അസമില്‍ ജീവിക്കുന്ന 19 ലക്ഷത്തിലേറെ പേരാണ് പൗരത്വപട്ടികയിലൂടെ പുറത്താക്കപ്പെട്ടത്.