
ചെന്നൈ–ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂരിലേക്കും അവിടെനിന്ന് കൊച്ചിയിലേക്കും ദീര്‍ഘിപ്പിക്കും.
ദേശീയപാതയ്ക്കരികില്‍ സ്ഥലമേറ്റെടുത്ത് വ്യവസായങ്ങള്‍ തുടങ്ങുന്നതാണ് പദ്ധതി. ഇടനാഴി നീട്ടുന്നതോടെ കേരളത്തില്‍ പതിനായിരംപേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും.
സ്വകാര്യമേഖലയില്‍നിന്ന് 10,000 കോടിയുടെ നിക്ഷേപവും പ്രതീക്ഷിക്കുന്നു. ദേശീയ വ്യവസായ ഇടനാഴി വികസന ട്രസ്റ്റാണ് തീരുമാനം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്.
കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളം ഒഴിവാക്കപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കായി ശക്തമായ സമ്മര്‍ദം ചെലുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രസര്‍ക്കാരുമായി പലവട്ടം ബന്ധപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here