ദ്രോഗ്ര രാജഭരണത്തിനെതിരായി ഒരുനൂറ്റാണ്ട് നീണ്ട രക്തരൂഷിത സമരത്തില്‍ കശ്മീരികള്‍ പ്രകടമാക്കിയ പോരാട്ടവീറിന്റെ നേര്‍സാക്ഷ്യമാണ് മുഹമ്മദ് യൂസുഫ് തരിഗാമിയെന്ന കമ്മ്യൂണിസ്റ്റിന്റെ രാഷ്ട്രീയജീവിതം.

കര്‍ഷകരുടെയും തൊഴിലാളികളുടെയും മറ്റ് സാധാരണ ജനവിഭാഗങ്ങളുടെയും ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കുമായി നിതാന്തം പോരാടിയ ഈ വിപ്ലവകാരിയെ നിശ്ശബ്ദമാക്കാന്‍ തീവ്രവാദികളും മതവാദികളും ഭരണകൂടവും പല വഴിക്ക് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

മോഡി സര്‍ക്കാര്‍ വലിയ തടവറയാക്കിയ താഴ്വരയില്‍നിന്ന് വിലക്കുകളുടെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് കശ്മീരികളുടെ ശബ്ദം ഉച്ചത്തില്‍ മുഴക്കിയ തരിഗാമി തോല്‍ക്കാന്‍ തനിക്ക് മനസ്സില്ലെന്ന് ഒരിക്കല്‍ക്കൂടി ബോധ്യപ്പെടുത്തുകയാണ്.