ചന്ദ്രന്റെ ദക്ഷിണധ്രുവം അസ്തമിക്കാന്‍ രണ്ട് ദിവസംകൂടി; വിക്രം ലാന്‍ഡറിന്റെ ആയുസ് തീരുന്നു

വിക്രം ലാന്‍ഡറിനെ ഉണര്‍ത്താനുള്ള ശ്രമങ്ങള്‍ വിജയം കണ്ടില്ല. ചന്ദ്രന്റെ ദക്ഷിണധ്രുവം അസ്തമിക്കാന്‍ രണ്ട് ദിവസംകൂടി മാത്രമാണ് ബാക്കി.

ഇതിനിടെ ലാന്‍ഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാമെന്നുള്ള പ്രതീക്ഷ മങ്ങിയതായാണ് ഐഎസ്ആര്‍ഒ നല്‍കുന്ന സൂചന.

ചാന്ദ്രയാന്‍–2 ദൗത്യത്തിന്റെ പ്രധാന പേടകമായ ഓര്‍ബിറ്ററില്‍ നിന്നും ബംഗളൂരുവിലെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്നും തുടര്‍ച്ചയായി നല്‍കുന്ന സന്ദേശങ്ങളോട് ഇതുവരെയും ലാന്‍ഡര്‍ പ്രതികരിച്ചിട്ടില്ല.

അവസാനമായി വെള്ളിയാഴ്ചയും ശനിയാഴ്ച പുലര്‍ച്ചെയുമായി സന്ദേശങ്ങള്‍ നല്‍കും. ഇതുകൂടി കഴിഞ്ഞാല്‍ ശ്രമം ഉപേക്ഷിക്കേണ്ടിവരും.

ചന്ദ്രനിലെ 14 ദിവസം നീളുന്ന പകല്‍ അവസാനിക്കുന്നത് ശനിയാഴ്ചയാണ്. സൂര്യപ്രകാശം ഇല്ലാതാകുന്നതോടെ ലാന്‍ഡറിലെ സൗരോര്‍ജ പാനലും നിലയ്ക്കും.

ദക്ഷിണധ്രുവം അതിശൈത്യമേഖലയായതിനാല്‍ ഹൈഫ്രീക്വന്‍സി ആന്റിന, റിസീവര്‍, ട്രാന്‍സ്മിറ്റര്‍, ഡീകോഡിങ് സര്‍ക്യൂട്ടുകള്‍ തുടങ്ങിയവയടക്കം ലാന്‍ഡറിലെ ഉപകരണങ്ങളെ ഇനി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News