രാജ്യത്തെ മികച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ നിരയില്‍ രണ്ടാം സ്ഥാനം നേടിയതിന്റെ ആഹ്ലാദത്തില്‍ ആണ് കോഴിക്കോട് നടക്കാവ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ . കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ മികവിന് കൂടി അംഗീകാരം നല്‍കുകയാണ് ഈ പുരസ്‌ക്കാരം.

കേരളത്തിനാകെ അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുകയാണ് കോഴിക്കോട് നടക്കാവ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ . രാജ്യത്തെ മികച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ നിരയില്‍ രണ്ടാം സ്ഥാനം.അന്താരാഷ്ട്ര നിലവാരത്തിലേക് ഉയര്‍ത്തുന്നതിന് ഭാഗമായി പ്രിസം പദ്ധതിയിലൂടെ കാഴ്ചയില്‍ മാത്രം അല്ല മികവിലും ബഹുദൂരം മുന്നില്‍ ആണ് ഈ സര്‍ക്കാര്‍ വിദ്യാലയം .

ക്ലാസ് മുറികളും ലൈബ്രറികളും ലാബുകളും മറ്റും മികച്ച നിലവാരം .പൊതു വിദ്യാലയങ്ങളുടെ മികവാണ് ഇതിലൂടെ പ്രകടമാവുന്നത് എന്നും രാജ്യത്തിന് തന്നെ മാതൃകയാണ് ഈ വിദ്യാലയം എന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു .

എങനെ ഒരു സാധാരണ വിദ്യാലയത്തിന് നല്ല മികവോടെ മുന്‍പോട്ടു പോവാം എന്നതിന് ഉദാഹരണം ആണ് കോഴിക്കോട് നടക്കാവ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്ന് സ്ഥലം എം എല്‍ എ ആയ എ പ്രദീപ് കുമാറിന്റെ പ്രയത്‌നമാണ് സ്‌കൂളിന്റെ വലിയ വളര്‍ച്ചക് പിന്നില്‍ .

ജില്ലയില്‍ മാത്രം 10 പൊതു വ്ദ്യാലയങ്ങള്‍ ആണ് അന്താരാഷ്ട്ര നിലവാരത്തിലേക് ഉയരുന്നത് .പൊതുവിദ്യാലയങ്ങള്‍ അടച്ചു പൂട്ടിയാലും കുഴ്പ്പമല്ല എന്ന മിഥ്യ ധാരണകള്‍ക് കൂടി മറുപടി ആണ് കോഴിക്കോട്ടെ ഈ വിദ്യാലയത്തിന്റെ നേട്ടം.