പിരിവിട്ട് വാങ്ങിയ ഓണം ബംബര്‍ ടിക്കറ്റിന് ഒന്നാം സമ്മാനം

തിരുവനന്തപുരം: 12 കോടിയുടെ ഓണം ബംമ്പര്‍ സമ്മാനം ലഭിച്ചത് കൊല്ലം കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറി ഷോറൂമിലെ ജീവനക്കാര്‍ക്ക്.

തൃശൂര്‍ പുത്തൂര്‍ സ്വദേശി രോഹിത്ത്, കോട്ടയം വൈക്കം സ്വദേശി വിവേക്, ചവറ സ്വദേശി രാജീവ്, തെക്കുംഭാഗം സ്വദേശി രതീഷ്‌കുമാര്‍, അന്നമനട സ്വദേശി സുബിന്‍ തോമസ് എന്നിവരാണ് സമ്മാനത്തിനര്‍ഹരായത്.

ആലപ്പുഴയിലെ കായംകുളം സ്വദേശി ശിവന്‍കുട്ടിയുടെ ശ്രീമുരുക ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാംസമ്മാനം.
90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്.

അവ മുഴുവന്‍ ഏജന്റുമാര്‍ക്ക് വിറ്റുപോയി. ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് 10 ശതമാനം കമ്മിഷനായ 1.20 കോടിയും ലഭിക്കും. 30 ശതമാനമാണ് ആദായനികുതി. 10 സീരീസുകളിലായാണ് ടിക്കറ്റുകളുള്ളത്.

ഒന്നാംസമ്മാനം കിട്ടാത്ത അതേ നമ്പറുള്ള മറ്റു സീരീസുകളിലെ ടിക്കറ്റെടുത്ത 10 പേര്‍ക്ക് അഞ്ചുലക്ഷം വീതമാണ് സമാശ്വാസ സമ്മാനം. 10 പേര്‍ക്ക് 50 ലക്ഷംവീതം രണ്ടാംസമ്മാനം. മൂന്നാംസമ്മാനമായ 10 ലക്ഷംരൂപ 20 പേര്‍ക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here