ടൊവിനോയും മമ്തയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി ടൊവിനോ തിരുവനന്തപുരത്ത്

ടൊവിനോ തോമസ് നായകനാവുന്ന ‘ഫോറന്‍സിക് ‘ എന്ന ചിത്രത്തിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ടൊവിനോ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തുള്ള ഫോറന്‍സിക് ലാബും, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റൂട്ടിലെ ഫോറന്‍സിക്ക് റിസേര്‍ച്ച് സെന്ററും സന്ദര്‍ശിക്കുന്നു.

മലയാളത്തിലാദ്യമായി ഒരു ഫോറന്‍സിക് ഉദ്യോഗസ്ഥന്‍ നായക കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ഫോറന്‍സിക്’ ‘7വേ ഡേ’യുടെ തിരക്കഥകൃത്ത് അഖില്‍ പോള്‍ , അനസ് ഖാനൊപ്പം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ പതിനെട്ടിന് പാലക്കാട് ആരംഭിക്കും .

മംമ്ത മോഹന്‍ദാസ് നായികയാവുന്ന ഈ ചിത്രത്തില്‍ സൈജു കുറുപ്പ്,ഗിജു ജോണ്‍,റിബ മോണിക്ക ജോണ്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ക്യാമറ-അഖില്‍ ജോര്‍ജ്ജ്,സംഗീതം-ജേക്‌സ് ബിജോയ്,എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്. ജുവിസ് പ്രൊഡ്കഷന്‍സിന്റെ ബാനറില്‍ സിജു മാത്യു ,നെവിസ് സേവ്യര്‍ എന്നിവര്‍ക്കാെപ്പം രാഗം മൂവീസ് രാജു മല്ല്യത്ത് അസോസിയേറ്റ് ചെയ്ത് നിര്‍മിക്കുന്ന ‘ഫോറന്‍സിക്’ സെഞ്ചുറി ഫിലിംസ് വിഷുവിന് തിയേറ്ററില്‍ എത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News