പാലാരിവട്ടം പാലം അ‍ഴിമതി; വികെ ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേര്‍ക്കാന്‍ സാധ്യത

കൊച്ചി: പാലാരിവട്ടം പാലം നിർമാണ അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്‌ പ്രതിപട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയെന്ന്‌ റിപ്പോർട്ടുകൾ.

റിമാൻഡിലുള്ള പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് നടപടിക്കൊരുങ്ങുന്നത്.

മന്ത്രിയായിരിക്കെ ഇബ്രാഹിം കുഞ്ഞ്‌ നടത്തിയ സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പടെയുള്ളവയ്ക്ക് തെളിവു ലഭിച്ചതായാണ് സൂചന.

വി കെ ഇബ്രാഹിംകുഞ്ഞിനെ വിളിച്ചു വരുത്തി വീണ്ടും ചോദ്യം ചെയ്യുമെന്ന്‌ വിജിലൻസ്‌ അറിയിച്ചു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും, നിര്‍മാണത്തിന്റെ ഫയല്‍ വാങ്ങും.

ഇതിനായി ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കുമെന്നും വിജിലന്‍സ് അറിയിച്ചു. നടപടിക്കു മുന്നോടിയായി വിജിലൻസ് ഡയറക്ടർ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.

ആർബിഡിസികെയുടെ അന്നത്തെ എംഡിയുടെ ശുപാർശയിൽ മന്ത്രിയുടെ ഉത്തരവിന്മേലാണ് പാലം നിർമാണത്തിന് മുൻകൂറായി പണം അനുവദിച്ചതെന്ന് ടി ഒ സൂരജ് ജാമ്യഹർജിയിൽ ബോധിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here