ജിദ്ദയിലെ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ട്യൂഷന്‍ ഫീസില്‍ വന്‍ വര്‍ധന

ഇന്ത്യന്‍ എംബസിക്കു കീഴിലുള്ള ജിദ്ദയിലെ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ ട്യൂഷന്‍ ഫീസില്‍ വന്‍ വര്‍ധന. നിലവിലുള്ള ഫീസിന്റെ ഇരുപത്തി അഞ്ച് ശതമാനമാണ് ഫീസ് വര്‍ധിപ്പിച്ചത്. എല്‍.കെ.ജി മുതല്‍ പന്ത്രണ്ടാംതരം വരെയുള്ള മഴുവന്‍ വിദ്യര്‍ത്ഥികള്‍ക്കും ഫിസ് വര്‍ധനവ് ബാധകമാകും.

ഈ മാസം മുതല്‍ തന്നെ വര്‍ധനവ് പ്രാബല്യത്തില്‍ വരും. എല്‍.കെ.ജി മുതല്‍ അഞ്ചാം ക്ലാസ് വരെ 60.43 റിയാല്‍, ആറാം ക്ലാസ് മുതല്‍ എട്ട് വരെയുള്ളവര്‍ക്ക് 65.43 റിയാല്‍ ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠികുന്നവര്‍ക്ക് 70.43 റിയാല്‍ എന്ന തോതിലാണ് ഫീസ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. ഇതോടൊപ്പം അഞ്ചു ശതമാനം വാറ്റും ബാധകമാക്കിയിട്ടുണ്ട്.

നാല് വര്‍ഷത്തിന് ശേഷമാണ് ജിദ്ദ ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ സ്‌കൂള്‍ ഫീസ് വര്‍ധനവ് വന്നിട്ടുള്ളത്. മുമ്പ് പല തവണ ഫീസ് വര്‍ധിപ്പിക്കാന്‍ അധികൃതര്‍ ശ്രമിച്ചിരുന്നുവെങ്കിലും നടപ്പിലാക്കിയിരുന്നില്ല. ഈ വിദ്യാഭ്യാസ വര്‍ഷാരംഭത്തില്‍തന്നെ ഫീസ് വര്‍ധിപ്പിക്കാന്‍ അധികൃതര്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ രക്ഷിതാക്കളുടെ പ്രയാസം കണക്കിലെടുത്ത് വര്‍ധനവ് ഉത്തരവ് മാറ്റിവെക്കുകയായിരുന്നു.എന്നാല്‍ ഭാരിച്ച ചെലവ് കണക്കിലെടുത്ത് ഫിസ് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമായിരിക്കയാണെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News