ബിജെപി സര്‍ക്കാര്‍ രാജ്യത്തെ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; സീതാറാം യെച്ചൂരി

ബിജെപി സര്‍ക്കാര്‍ രാജ്യത്തെ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷമായിരുന്നു യെച്ചൂരിയുടെ പ്രതികരണം. രാജ്യത്തെ സാമ്പത്തിക മന്ദ്യത്തിലാക്കിയ കേന്ദ്രസര്‍ക്കാറിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു. രണ്ട് ദിവസം നീണ്ട് നിന്ന സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം അവസാനിച്ചു.

രാജ്യത്തിന്റെ ഭരണഘടന ശക്തമായ വെല്ലുവിളിയാണ് ബിജെപി സര്‍ക്കാരില്‍ നിന്നും നേരിടുന്നതെന്ന വിമര്ശനവുമായാണ് സിപിഐഎം ജനറല്‍ സീതാറാം യെച്ചൂരി രംഗത്തെത്തിയത്. ദില്ലിയില്‍ ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷമായിരുന്നു യെച്ചൂരിയുടെ പ്രതികരണം. രാജ്യം അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്.

എല്ലാ അര്‍ഥത്തിലും രാജ്യത്തെ വിഭാഗിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും യോഗത്തില്‍ വിമര്ശനം ഉയര്‍ന്നു. രാജ്യം സാമ്പത്തിക പ്രതിസന്ധി അല്ല സാമ്പത്തിക മാന്ദ്യം തന്നെയാണ് നേരിടുന്നത്. എന്നാല്‍ അതിനെ മറികടക്കാനുള്ള ഇടപെടലുകള്‍ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തില്‍ രാജ്യവ്യാപക പ്രാര്‍ഷോഭം നടത്താനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നാളെ ദില്ലിയില്‍ ഇടത് പാര്‍ട്ടികളുടെ യോഗം വിക്കിച്ചിട്ടുണ്ടെന്നും, യോഗത്തില്‍ സമരം ബദത്തുന്നതിനെ കുറിച്ചുള്ള തീരുമാനം എടുക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.

ഇതിന് പുറമെ അസം പൗരത്വ പട്ടികയില്‍ നിന്ന് യഥാര്‍ഥ പൗരന്മാരെ വരെ പുറത്താക്കിയിട്ടുണ്ട്. ഇപ്പോള്‍ പൗരത്വ പട്ടിക മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും യോഗം വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News