അ‍ഴിമതിക്കാര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടും: മുഖ്യമന്ത്രി

കോട്ടയം: എത്ര ഉന്നതനായാലും അഴിമതി കാണിച്ചാല്‍ രക്ഷപ്പെടില്ലെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇത് എല്‍ഡിഎഫിന്റെ പ്രഖ്യാപിത നിലപാടാണ്. അതാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.പാലായില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള മൂന്ന് വര്‍ഷം 20,000 കോടി രൂപയാണ് പെന്‍നായി നല്‍കിയത്. 1,70,765 പട്ടയമാണ് സര്‍ക്കാര്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ നല്‍കി. ബാക്കിയുള്ളതും സമയബന്ധിതമായി നല്‍കും.

കിഫ്ബിയുമായി ബന്ധപ്പെട്ട് പുകമറയുണ്ടാക്കാന്‍ ശ്രമിക്കുകയാണ് പ്രതിപക്ഷം. സിഎജിയുടെ ഏത് പരിശോധനയ്ക്കും സര്‍ക്കാര്‍ തടസമല്ല. അനാവശ്യ വിവാദമുണ്ടാക്കി നാടിന്റെ വികസനത്തെ തടയുകയാണ് ചെയ്യുന്നത്.

വിദ്യാഭ്യാസ ആരോഗ്യമേഖലകള്‍ വലിയതോതില്‍ മുന്നേറി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലടക്കം വലിയ തിരക്കാണുള്ളത്.

വലിയ മാറ്റമാണുണ്ടായിരിക്കുന്നത്. 1,30,380 പേര്‍ക്കാണ് ലൈഫ് മിഷന്റെ ഭാഗമായി ഈ ഓണത്തോടെ വീട് ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News