വിവാഹദിനത്തില്‍ ഒരുപവന്‍ സ്വര്‍ണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് പൊലീസ് ഉദ്യോഗസ്ഥന്‍

വിവാഹദിനത്തില്‍ ഒരുപവന്‍ സ്വര്‍ണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് പോലീസ് ഉദ്യോഗസ്ഥന്‍ മാതൃകയായി.

മുഖ്യമന്ത്രിയുടെ ഓഫീസിലെ സുരക്ഷാ ജീവനക്കാരനായ സക്കീര്‍ ഹുസൈനാണ് വിവാഹത്തോട് അനുബന്ധിച്ച് ഒരുപവന്‍ സ്വര്‍ണം സംഭാവനചെയ്തത്.

കരിക്കോട് എംഎംകെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹചടങ്ങില്‍ വധു ഷംസിദയ്‌ക്കൊപ്പം സക്കീര്‍ ഹുസൈൻ കൊല്ലം മേയര്‍ അഡ്വ.വി.രാജേന്ദ്രബാബുവിന് സ്വര്‍ണം കൈമാറാറി.

നിരവധി പ്രമുഖര്‍ ചടങ്ങിന് സാക്ഷികളായി.കഴിഞ്ഞ പ്രളയകാലത്ത് സാലറി ചലഞ്ചിലും സക്കീർ പങ്കാളിയായി. വീണ്ടും ഒരു ദുരന്തം കൂടി നടന്ന പശ്ചാത്തലത്തിലാണ് സക്കീറിന്റെ സഹായം.പോലീസ് അസോസിയേഷൻ സജീവ അംഗമാണ് സക്കീർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News