മരട് ഫ്ലാറ്റ്: സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ പ്രതീക്ഷയര്‍പ്പിച്ച് ഉടമകള്‍

സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് മരട് ഫ്ലാറ്റുടമകള്‍.

കെട്ടിടങ്ങള്‍ പൊളിക്കുമ്പോ‍ഴുണ്ടാകുന്ന പരിസ്ഥിതി ആഘാതവും തങ്ങളുടെ മാനസിക സംഘര്‍ഷങ്ങളും പ്രതിഷേധങ്ങളും അടങ്ങുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂല നടപടിയുണ്ടാകുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്‍റെ ഇതുവരെയുളള ഇടപെടലില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് ഫ്ലാറ്റ് സംരക്ഷണ സമിതി അറിയിച്ചു.

സുപ്രീംകോടതിയുടെ അന്ത്യശാസനം ഇന്നവസാനിച്ചിരിക്കെ, ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ഫ്ലാറ്റ് ഉടമകള്‍.

തങ്ങളുടെ ആകുലതകളും പ്രതിഷേധങ്ങളും പരിസ്ഥിതി ആഘാതങ്ങളെല്ലാം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ തങ്ങള്‍ക്കനുകൂലമാകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.

കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി കേസില്‍ കക്ഷി ചേര്‍ക്കാനുളള ശ്രമം സംസ്ഥാന സര്‍ക്കാര്‍ നടത്തിയെങ്കിലും കേന്ദ്രം വേണ്ടത്ര പരിഗണന നല്‍കിയില്ല.

ഇതില്‍ ഫ്ലാറ്റുടമകള്‍ക്ക് അതൃപ്തിയുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന്‍റെ ഇതുവരെയുളള നടപടികളില്‍ പ്രതീക്ഷയുണ്ടെന്ന് മരട് ഭവനസംരക്ഷണ സമിതി അറിയിച്ചു.

സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജിയിലും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയും ഉള്‍പ്പെടെ നിയമപോരാട്ടങ്ങളില്‍ വിജയം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഫ്ലാറ്റുടമകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News