
പാലാ: ഒരു പഞ്ചവടിപ്പാലവും നിര്‍മിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയാറല്ലെന്നും മര്യാദയ്ക്കാണെങ്കില്‍ സര്‍ക്കാരിന്റെ ഭക്ഷണം കഴിയ്ക്കാതെ വീട്ടിലെ ഭക്ഷണം കഴിച്ച് ജീവിക്കാമെന്നും അഴിമതിക്കാരെ ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
പാലായില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി നടത്തുന്നത് എത്ര ഉന്നതനായാലും രക്ഷപെടില്ല. അതാണിപ്പോള്‍ കേരളം കണ്ടു കൊണ്ടിരിക്കുന്നത്.
”ഇന്ന് ഒരാളുടെ കഥ പുറത്തു വന്നിട്ടുണ്ട്. അയാള്‍ അനുഭവിക്കാന്‍ പോവുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗമായി ഇരിക്കുന്ന ആരും ‘ലേശം ഇങ്ങു പോരട്ടെ’ എന്ന് ചിന്തിക്കില്ല.
കിഫ്ബി സംബന്ധിച്ച് ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവിനോട് ഒന്നേ പറയാനുള്ളൂ… ‘ആ പരിപ്പ് ഇവിടെ വേവില്ല”; മുഖ്യമന്ത്രി പറഞ്ഞു.
പണം കൈയിട്ടുവാരാന്‍ ശ്രമിച്ചതിനാണിപ്പോള്‍ ‘പാലാരിവട്ട’ത്ത് നടപടി ഉണ്ടാകാന്‍ പോകുന്നത്. ‘പഞ്ചവടിപ്പാല’ങ്ങളല്ല, നല്ല ഈടും ഭദ്രതയുമുള്ള നിര്‍മിതിയാണ് എല്‍ഡിഎഫിന്റെ മുഖമുദ്ര.
മറിച്ച്, അഴിമതി നടത്താന്‍ ശ്രമിക്കുന്നവര്‍ ആരായാലും തിക്തഫലം അനുഭവിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here