ബാരാപോൾ ജല വൈദ്യുത പദ്ധതി; യുഡിഎഫിന്‍റെ മറ്റൊരു അ‍ഴിമതിക്കഥ

പാലാരിവട്ടത്തിന് സമാനമായ യു ഡി എഫ് അഴിമതിയുടെ കഥയാണ് കണ്ണൂരിലെ ബാരാപോൾ ജല വൈദ്യുത പദ്ധതിക്കും പറയാനുള്ളത്.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഉദ്‌ഘാടനം ചെയ്ത പദ്ധതി നിർമാണ തകരാർ മൂലം ഇന്ന് നാട്ടുകാർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്.

കരാറുകാരനെ വഴി വിട്ട‌് സഹായിച്ച് കോടികൾ കമ്മീഷൻ പറ്റി പദ്ധതി അട്ടിമറിച്ചതാണെന്ന ആരോപണം ശക്തമാണ്‌.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ‌് 2016 ഫെബ്രുവരി 29നാണ‌് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കണ്ണൂർ അയ്യങ്കുന്നിലെ ബാരാപോൾ മിനി ജലവൈദ്യുത പദ്ധതി ഉദ്‌ഘാടനം ചെയ്തത്.

വേണ്ടത്ര പരിശോധന നടത്താതെ തിരക്കിട്ട‌് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു എന്ന പരാതി ആ ഘട്ടത്തിൽ തന്നെ ഉയർന്നിരുന്നു.

പാലാരിവട്ടം പാലം പോലെ 120 കോടി രൂപയിലധികം മുടക്കി നിർമിച്ച ബാരാപോൾ പദ്ധതിയും നിർമാണ തകരാറ് മൂലം പ്രദേശ വാസികൾക്ക് തല വേദനയായി മാറി.

കഴിഞ്ഞ വർഷത്തെ കനത്ത മഴയും ഉരുൽപൊട്ടലിനെയും തുടർന്ന് ചോർച്ച ഉണ്ടായി കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി.

ചോർച്ചയടയ്‌ക്കാൻ ഏറെ പ്രവൃത്തി നടത്തിയെങ്കിലും ഫലപ്രദമായില്ല. പ്രകൃതി ക്ഷോഭങ്ങളെ നേരിടാൻ ഉതകും വിധം നിർമാണത്തിൽ വേണ്ടത്ര ശാസ‌്ത്രീയ പരിശോധനയുണ്ടാവാത്തതാണ് പദ്ധതിക്ക് തിരിച്ചടിയായത്.

കരാറുകാരനെ വഴി വിട്ട‌് സഹായിച്ച് കോടികൾ കമീഷൻ പറ്റി പദ്ധതി അട്ടിമറിച്ചതാണെന്ന
ആരോപണം ശക്തമാണ്‌.

ഈ വർഷവും കനത്ത മഴയ്ക്ക് പിന്നാലെ ബാരാപോൾ കര കവിഞ് പ്രദേശ വാസികൾക്ക് വൻ നാശനഷ്ടമാണ് ഉണ്ടായത്.

ഏറെ പ്രതീക്ഷയോടെ ആരംഭിച്ച കണ്ണൂർ ജില്ലയിലെ ആദ്യ ജല വൈദ്യുത പദ്ധതിയാണ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ അഴിമതിയിൽ മുങ്ങി പരാജയമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News