തിരുവനന്തപുരം പള്ളിക്കലിലെ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ തിരുവനന്തപുരം ജില്ലയിൽ KG MOA ഡോക്ടർമാർ ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും.

സർക്കാർ ആശുപത്രികളിൽ ഒ.പി പ്രവർത്തിക്കില്ല. അത്യാഹിത വിഭാഗത്തെയും അടിയന്തര ശസ്ത്രക്രിയകളെയും സമരം ബാധിക്കില്ല.

കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് കെജിഎംഒഎ ജില്ലാ ഭാരവാഹികളുടെ പ്രതിഷേധം. ഐ.എം.എ യും ഇന്ന് പ്രതിഷേധ ദിനം ആചരിക്കും.