സൗദിയിലെ എണ്ണ ഉൽപാദന കേന്ദ്രത്തിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് കുവൈറ്റും രാജ്യത്ത് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി

കഴിഞ്ഞ ദിവസം സൗദിയിലെ എണ്ണ ഉൽപാദന കേന്ദ്രത്തിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് കുവൈറ്റും രാജ്യത്ത് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി.

രാജ്യത്തെ വ്യോമ ഗതാഗത മാർഗ്ഗങ്ങൾ, അതിർത്തികളിലെ ചെക്ക് പോസ്റ്റുകൾ, എണ്ണ ഉൽപാദന കേന്ദ്രങ്ങൾ തുടങ്ങി എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലേയും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതായി പ്രധാന മന്ത്രി ഷെയ്ഖ് ജാബർ മുബാറക് അൽ-അഹമദ് അൽ-സബ വ്യക്തമാക്കി.

കുവൈറ്റ്‌ സൈന്യത്തിന്റെ നാവിക വിഭാഗം സുരക്ഷാ സംവിധാനം പരിശോധിക്കുന്നതിന്റെ ഭാഗമായി ട്രയല്‍ റണ്‍ നടത്തുകയും ചെയ്തു. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാതിരിക്കാനും അത്തരം പ്രചാരണങ്ങളില്‍ വീണുപോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും രാജ്യത്തെ ജനങ്ങളോട് സര്ക്കാര്‍ അഭ്യര്‍ഥിച്ചു.

കഴിഞ്ഞ ദിവസം കുവൈറ്റ്‌ സിറ്റിക്കടുത്ത പ്രദേശത്ത് ഒരു അജ്ഞാത ഡ്രോണ്‍ പറന്നത് കണ്ടെത്തിയതുമായി ബന്ധപ്പെട്ടു അന്വേഷണം ആരംഭിച്ചതായും കുവൈറ്റ്‌ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കുന (KUNA) റിപ്പോര്‍ട്ട്‌ ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News