ടോവിനോ തോമസ് നായകനാകുന്ന മലയാളത്തിലെ ആദ്യ മു‍ഴുനീള ഫോറൻസിക് പശ്ചാത്തല ചിത്രവുമായി അഖിൽ പോൾ

മലയാളത്തിലെ ആദ്യ മു‍ഴുനീള ഫോറൻസിക് പശ്ചാത്തല ചിത്രവുമായി അഖിൽ പോൾ. ടോവിനോ തോമസാണ് ചിത്രത്തിലെ നായകൻ. ഫോറൻസിക് എന്ന ചിത്രം മികച്ച ക്രൈം ത്രില്ളറാകുമെന്ന് ടോവിനോ വ്യക്തമാക്കി.

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഫോറൻസിക് ഉദ്യോഗസ്ഥൻ അഥവാ മെഡിക്കോ ലീഗൽ ഓഫീസറായി ഒരു നായകൻ പിറക്കുന്നത്. ‘ഫോറൻസികി’ലൂടെ, ടൊവീനോയാണ് ചിത്രത്തിൽ നായകനായെത്തുന്നത്.

കഥയും സംവിധാനവും സെവൻത് ഡേയുടെ കഥയൊരുക്കിയ അഖിൽ പോളിന്‍റേതാണ്. ഇത്തരത്തിൽ ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും കൊമേഴ്സ്യൽ സിനിമയായിട്ട് തന്നെയാണ് സിനിമ തയ്യാറാകുന്നതെന്നും ടോവിനോ തോമസ് വ്യക്തമാക്കി.

മലയാളത്തിലെ ആദ്യ മുഴുനീള ഫോറൻസിക് പശ്ചാത്തല സിനിമയുടെ ചിത്രീകരണം ഒക്ടോബറിൽ ചിത്രീകരണം ആരംഭിച്ച് സിസംബറിൽ പൂർത്തിയാക്കും. രണ്ടുവർഷത്തിലേറെ സമയമെടുത്താണ് തിരക്കഥ ഒരുക്കിയിരിയതെന്ന് സംവിധായകൻ അഖിൽ പറഞ്ഞു

മംമ്ത മോഹന്‍ദാസ് നായികയാവുന്ന ഈ ചിത്രത്തില്‍ സൈജു കുറുപ്പ്, ഗിജു ജോണ്‍, റേബ മോണിക്ക ജോണ്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. വിഷുവിനാകും ചിത്രം തീയറ്ററുകളിലെത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News