കൊല്ലം അഞ്ചലിൽ വാഹന പരിശോധനയ്ക്കിടയിൽ പോലീസിനെ ആക്രമിച്ചു.സി.ഐ ഉൾപെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കാണു മർദമേറ്റത്.അഞ്ചൽ അലയമണ്ണിൽ മക്കാട്ട് ഹസ്സിൽ മനോജ് (38) നെയും ഇയാൾ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു.

അഞ്ചൽ ആർ.ഒ ജഗ്ഷനിൽ പുലർച്ചെ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയായിരുന്നു സി.ഐ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. പൊലീസിനെ ആക്രമിച്ച അഞ്ചൽ അലയമണ്ണിൽ മക്കാട്ട് ഹസ്സിൽ മനോജ് (38) നെയും ഇയാൾ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു.

അമിതവേഗത്തിലെത്തിയ കാർ പോലീസ് കൈകാണിച്ച് നിർത്താൻ ആവശ്യപ്പെട്ടു. ദൂരെ മാറ്റി നിർത്തിയ കാറിന്റെ അടുത്ത് എത്തിയ പോലീസിനെ മനോജ് അസഭ്യം പറയുകയും വാഹനത്തിൽ നിന്നിറങ്ങാന്‍ കൂട്ടാക്കതായതോടെ പോലീസ് സി.ഐ ഐയെ വിവരം അറിയിക്കുകയായിരിന്നു.

തുടർന്ന് സ്ഥലത്തെത്തിയ സി.ഐ സി.എൽ സുധീർ മനോജിനോട് വാഹനത്തിൽ നിന്നും പുറത്ത് ഇറങ്ങാൻ ആവശ്യപ്പെട്ടു.

വാഹനത്തിൽ നിന്നും ഇറങ്ങിയ മനോജ് സിഐ സുധീർ, എസ്.ഐ ജോൺസനെയും ഒപ്പം ഉണ്ടായ പോലീസ് കാരെയും മർദിക്കുകയും അസഭ്യം പറയുകയും ചെയുകയായിരുന്നുവെന്ന് അഞ്ചൽ സി.ഐ സി.എൽ സുധീർ പറഞ്ഞു. പൊലീസിന്റ കൃത്ത്യനിവർഹനത്തെ തടസപ്പെടുത്തിയത്തിനും മനോജിനെതിരെ കേസെടുത്തു.