പാലാ ഉപതെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശം ഇന്ന്. ഗുരു സമാധി ദിനമായതിനാലാണ് ശനിയാഴ്ച നടത്തേണ്ട കൊട്ടിക്കലാശം ഇന്ന് നടത്തുന്നത്. എൽ ഡി എഫിന്റെ പ്രചരണ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പനയ്ക്കപാലം, രാമപുരം, പാലാ ടൗൺ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിൽ പ്രസംഗിക്കും.

തലനാട്ടിലും മൂന്നിലവിലെയും പൊതുയോഗത്തിൽ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസംഗിക്കും. എൽ ഡി എഫ് സംഘടിപ്പിക്കുന്ന വിവിധ കുടുംബയോഗങ്ങളിൽ ആറ് മന്ത്രിമാർ പങ്കെടുക്കുന്നുണ്ട്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും യു ഡി എഫ് പ്രചാരണത്തിനായി മണ്ഡലത്തിലുണ്ട്. ഗുരു സമാധി ദിനമായതിനാൽ ശനിയാഴ്ച നടത്തേണ്ട കൊട്ടിക്കലാശം ഇന്ന് നടത്താനാണ് മുന്നണികളുടെ തീരുമാനം.

എൽ ഡി എഫിന്റെ കൊട്ടിക്കലാശം ഇന്ന് 4 മണിക്ക് പാലാ ടൗൺ ബസ് സ്റ്റാൻഡിൽ തുടങ്ങി തൊടുപുഴ റോഡിന് സമീപത്തെ കാർമ്മൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ അവസാനിക്കും. യു ഡി എഫിന്റേ കൊട്ടിക്കലാശം പാലാ കുരിശുപള്ളിക്കവലയിലും എൻ ഡി എ യുടെ ത് കടപ്പാട്ടൂരിലുമാണ് നടക്കുക. ശനിയാഴ്ച്ചയും പതിവുപോലെ പ്രചരണം നടക്കും.