മുംബൈ ട്രാഫിക്കിനെ വെല്ലുവിളിച്ചു ആക്ഷൻ ഹീറോയുടെ മെട്രോ യാത്ര

ബോളിവുഡ് താരം അക്ഷയ് കുമാറാണ് കഴിഞ്ഞ ദിവസം ഘാട്കോപ്പറിൽ നടന്ന സിനിമ ചിത്രീകരണത്തിന് ശേഷം വൈകിട്ട് വെർസോവയിലെ വീട്ടിലേക്ക് മടങ്ങുവാനായി റോഡിന് പകരം തിരക്കേറിയ മെട്രോ യാത്ര തിരഞ്ഞെടുത്തത്.

ഷൂട്ടിംഗ് കഴിഞ്ഞു മടങ്ങുവാൻ ഒരുങ്ങുമ്പോഴാണ് ഗൂഗിൾ മാപ്പിൽ രണ്ടു മണിക്കൂറിലധികം സമയം കാണിച്ചത്. ഇതോടെയാണ് സംവിധായകൻ രാജ് മെഹ്തയുടെ ഉപദേശ പ്രകാരം താരം തിരക്ക് പിടിച്ച ഘാട്കോപ്പറിൽ നിന്നും മെട്രോ പാതയിലൂടെയുള്ള വെർസോവയിലേക്ക് യാത്ര ചെയ്യാൻ തീരുമാനിച്ചത്.

മുംബൈ മെട്രോ ട്രെയിനിലൂടെയുള്ള യാത്രയെ അക്ഷരാർഥത്തിൽ ആഘോഷമാക്കുകയായിരുന്നു അക്ഷയ് കുമാർ . രണ്ടു മണിക്കൂർ റോഡിലൂടെ കണക്കാക്കിയിരുന്ന യാത്രയെ 20 മിനിറ്റിലേക്ക് ചുരുക്കുവാൻ കഴിഞ്ഞ സന്തോഷവും താരം ട്വിറ്ററിൽ പങ്കു വച്ചു .

സെൽഫി വീഡിയോയിലൂടെ സഹയാത്രക്കാരെയും അഭിവാദനം ചെയ്താണ് ട്രാഫിക്കിൽ കുടുങ്ങാത്ത പരിസ്ഥിതി സൗഹൃദമായ യാത്രയെ ആസ്വദിച്ചത്. “ഞാൻ മെട്രോയിലാണ് യാത്ര ചെയ്യുന്നത്.

ഘാട്കോപ്പറിലെ ഷൂട്ടിംഗ് കഴിഞ്ഞു വെർസോവയിലേക്ക് മടങ്ങുകയാണ്. റോഡ് വഴി 2 മണിക്കൂർ 5 മിനിറ്റ് കണക്കാക്കിയ ദൂരമാണ് 20 മിനിട്ടു കൊണ്ട് മെട്രോ വഴി സാധ്യമാക്കിയത്.” അക്ഷയ് കുമാർ ട്വീറ്റ് ചെയ്ത വീഡിയോയിലൂടെ തന്റെ സന്തോഷം പ്രകടിപ്പിച്ചു.

മെട്രോ കാർഷെഡ് നിർമാണത്തിന് ആരേ കോളനിയിൽ മരങ്ങൾ മുറിക്കുന്നതിനെ പരോക്ഷമായി പിന്തുണച്ച ബോളിവുഡ് താരം അമിതാഭ് ബച്ചനെതിരേ കോളേജ് വിദ്യാർത്ഥികളുടെ പ്രതിഷേധം നില നിൽക്കുമ്പോഴാണ് ബോളിവുഡിൽ നിന്നും മറ്റൊരു താരവും നഗരത്തിലെ മെട്രോ പദ്ധതിയുടെ നേട്ടങ്ങളെ ശ്ലാഘിച്ചു മുന്നോട്ടു വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News