നാഗാര്‍ജുനയുടെ ഫാംഹൗസില്‍ നിന്ന് അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി

തെലുങ്കു സൂപ്പര്‍ താരം നാഗാര്‍ജുനയുടെ ഫാംഹൗസില്‍ നിന്ന് അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. തെലുങ്കാനയിലെ രങ്കറെഡ്ഡിയില്‍ പാപ്പിറെഡ്ഡിഗുഡയിലുള്ള ഫാംഹൗസില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച കൃഷിസ്ഥലത്തെത്തിയ ഫാം ഹൗസ് ജീവനക്കാരീണ്് മൃതദേഹം കണ്ടെത്തിയത്. കൃഷിസ്ഥലത്തെത്തിയ ജീവനക്കാര്‍ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫാംഹൗസ് തുറന്ന് പരിശോധിച്ചപ്പോഴാണ് അഴുകിയ നിലയിലുളള മൃതദേഹം കാണുന്നത്. ഇതേത്തുടര്‍ന്നു വില്ലേജ് റവന്യൂ ഉദ്യോഗസ്ഥനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

മൃതദേഹത്തിന് ആറു മാസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു. പാപ്പിറെഡ്ഡിഗുഡയില്‍ 40 ഏക്കര്‍ വരുന്ന ഭൂമിയിലാണ് നാഗാര്‍ജുനയുടെ ഫാംഹൗസ്. ഒരു വര്‍ഷം മുമ്പാണ് താരം ഈ സ്ഥലം വാങ്ങിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here